പട്ടാപ്പകല്‍ കവര്‍ന്നത് 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍; പ്രതി പൊലീസ് പിടിയില്‍
NewsKerala

പട്ടാപ്പകല്‍ കവര്‍ന്നത് 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍; പ്രതി പൊലീസ് പിടിയില്‍

കുന്നംകുളം: ശാസ്ത്രിജി നഗറിലെ എൽ.ഐ.സി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ദേവിയുടെ വീട്ടിൽനിന്ന് 95 പവൻ കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ഫലാഹില്‍ ഇസ്മായിലിനെ(30)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളില്‍ നിന്ന് പ്രതിയുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സംസ്ഥാനത്ത് പകല്‍ മോഷണം നടത്തുന്ന നൂറ്റമ്പതോളം പേരെകുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയും ഇവരില്‍ ജയിലിന് പുറത്തുള്ളവരെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഡിസംബര്‍ രണ്ടിനാണ് മാവേലിക്കര ജയിലില്‍ നിന്നും ഇസ്മായില്‍ പുറത്തിറങ്ങിയത് എന്ന് പൊലീസ് മനസ്സിലാക്കി.

ജനുവരി ഒന്നിന് പകൽ, വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളിൽനിന്ന് പ്രതിയുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പകൽ മോഷണം നടത്തുന്ന സംസ്ഥാനത്തെ നൂറ്റമ്പതോളം പേരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. ഇവരിൽ ജയിലിന് പുറത്തുള്ളവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇസ്മയിൽ കുടുങ്ങിയത്. ആളില്ലാത്ത വീടാണെന്ന് ഉറപ്പാക്കിയശേഷം അകത്തുകയറി വിലപിടിപ്പുള്ള സാധനങ്ങൾ കവരുന്നതാണ് സ്ഥിരം രീതിയെന്നും പോലീസ് പറഞ്ഞു.

Related Articles

Post Your Comments

Back to top button