
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഒരു പവന് സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 2020 ൽ 42000 ആയിരുന്നു വില. സ്വർണവില ഇന്ന് ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5270 രൂപയും പവന് 280 രൂപ വർദ്ധിച്ച് 42160 രൂപയിലെത്തി. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറാണ്.
രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് രാജ്യത്തെ സ്വര്‍ണവിലയിലും പ്രതിഫലിച്ചത്. യുഎസ്ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണത്തിന് നേട്ടമായത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനയില്‍ മൃദുനയം സ്വീകരിച്ചേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഡോളര്‍ ദുര്‍ബലമായത്.
Post Your Comments