

സ്വര്‍ണത്തിന്റെ ആഭ്യന്തര വിപണിയില്‍ വലിയ ഇടിവ്. ബുധനാഴ്ച പവന് 1600 രൂപയാണ് കുറഞ്ഞ്. പവന്റെ വില 39,200 രൂപയായി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 4900 രൂപയായി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 2,400 രൂപയാണ് പവന് കുറവുണ്ടായത്. കോവിഡിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ നിക്ഷേപം കുറവായതും, സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിച്ചതും രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 2000 ഡോളര്‍ വരെ വില ഉയര്‍ത്തുകയായിരുന്നു. ഡോളറിന്റെ മൂല്യത്തിലുള്ള വര്‍ധനവും അമേരിക്ക സാമ്പത്തിക ഉത്തേജന പാക്കേജും, ഒപ്പം റഷ്യ കൊവിഡ് വാക്സിന് വികസിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളും ആണ് വിപണിക്ക് കരുത്തായിരിക്കുന്നത്.
Post Your Comments