സ്വര്‍ണ മിശ്രിതം ചേക്ലേറ്റ് നിറത്തില്‍ വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചു: കള്ളക്കടത്തിന്റെ നൂതന പരീക്ഷണങ്ങള്‍
NewsKerala

സ്വര്‍ണ മിശ്രിതം ചേക്ലേറ്റ് നിറത്തില്‍ വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചു: കള്ളക്കടത്തിന്റെ നൂതന പരീക്ഷണങ്ങള്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തിന് നൂതന വഴികള്‍ പരീക്ഷിക്കുകയാണ് കള്ളക്കടത്തുകാര്‍. ഇത്തരത്തില്‍ കിലോ സ്വര്‍ണമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. എല്ലാ പരിശോധനയും കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നതിനിടെ ഒരു വനിത കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ത്രീ പിടിയിലാവുകയായിരുന്നു.

സ്വര്‍ണമിശ്രിതം ചോക്കലേറ്റ് നിറത്തിലാക്കി വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച രീതിയിലായിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ വച്ച് നടത്തിയ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വനിത കസ്റ്റംസ് ഉദ്യോഗസ്ഥ ചുരിദാര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. കത്തിക്കുമ്പോള്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് സ്വര്‍ണം മിശ്രതമാക്കിയിരുന്നത്. 2.1 കിലോ മിശ്രിതമാണ് പിടിച്ചെടുത്തത്. ഇതില്‍ ഒരു കിലോയോളം സ്വര്‍ണം വരും.

Related Articles

Post Your Comments

Back to top button