ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിൽ, സ്വർണ്ണക്കടത്തുമായി ബന്ധമില്ല, സ്വപ്ന സുരേഷ്.

തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ലെന്ന് സ്വപ്‌ന സുരേഷിൻറെ വെളിപ്പെടുത്തൽ. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ തന്നെ ആർക്കും ചോദ്യം ചെയ്യാം. ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് മാറി നിൽക്കുന്നത്. തനിക്ക് കള്ളക്കടത്തുമായി പങ്കില്ല. താൻ ആത്മഹത്യയുടെ വക്കിലാണെന്നും സ്വപ്‌ന സുരേഷ് പറയുന്ന ശബ്ദരേഖ പുറത്ത് വന്നു.
ജോലിയില്ലാത്ത അനിയൻ, വിധവയായ അമ്മ ഇവരെ ആരെയും ഒരു സർക്കാർ സർവീസിലും ഞാൻ നിയമിച്ചിട്ടില്ല. മന്ത്രിമാരുടേയും, മുഖ്യമന്ത്രിയുടേയോ ഓഫീസിൽ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ല. യുഎഇയിൽ നിന്ന് വരുന്നവർക്ക് സപ്പോർട്ട് നൽകുക. അവർ വരുമ്പോൾ അവർക്ക് വേണ്ട കാര്യങ്ങൾ നൽകുക. അവരെ കംഫർട്ടബിൾ ആക്കുക തുടങ്ങിയവ മാത്രമാണ് താൻ ചെയ്തിരുന്നത്. യുഎഇ കോൺസുൽ ജനറലിന്റെ പിന്നിൽ നിൽക്കുക എന്നതാണ് തന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല താൻ നിന്നത്. കഴിഞ്ഞ നാഷണൽ ഡേയ്ക്ക് എടുത്ത ചിത്രങ്ങൾ നിങ്ങൾ നോക്കണം. അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്. അദ്ദേഹത്തിന്റെ കൂടെയും വേദി പങ്കിട്ടു. തന്നെ യുഎഇ കോൺസുലേറ്റിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനിലടക്കം താൻ സഹായിച്ചിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.
എന്റെ മോൾ എസ്എഫ്‌ഐ ആണെന്നാണ് മറ്റൊരു വാദം… എന്റെ മോളെ നിങ്ങൾ കണ്ടിട്ടുണ്ടോ? എനിക്ക് സ്‌പേസ് പാർക്കിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ യുഎഇ കോൺസുലേറ്റിൽ നിന്ന് കിട്ടുമായിരുന്നു. മുഖ്യന്മാരുടെ കൂടെ ഏത് നൈറ്റ് ക്ലബിലാണ് ഞാൻ പോയതെന്ന് നിങ്ങൾ പറയണം. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരിക്കുന്നു.
തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ല. ഔദ്യോഗിക ബന്ധം മാത്രമേ വച്ചു പുലർത്തിയിട്ടുള്ളു. തന്നെ ആത്മഹത്യയ്ക്ക് വിട്ട് കൊടുക്കരുതെന്നും സ്വപ്‌ന സുരേഷ് അഭ്യർത്ഥിക്കുന്നു. ഞാൻ ആരും പറയുന്നത് കേട്ട് കീഴടങ്ങാറില്ല. എനിക്ക് ഒരു ലക്ഷം രൂപ ശമ്പളം കിട്ടുമായിരുന്നെന്ന് നിങ്ങളൊക്കെ പറയുന്നു. എനിക്ക് അതിലും കൂടുതൽ ശമ്പളം യുഎഇ കോൺസുലേറ്റിൽ നിന്ന് കിട്ടുമായിരുന്നുവെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.
സ്വർണക്കടത്ത് കേസിൽ പങ്കുള്ളതുകൊണ്ടല്ല മാറി നിൽക്കുന്നതെന്ന് കേസിൽ ആരോപണവിധേയയായ സ്വപ്‌ന സുരേഷ്. ഭയം കൊണ്ടും ജീവന് ഭീഷണിയുള്ളതുകൊണ്ടുമാണ് മാറി നിൽക്കുന്നത്. ഇപ്പോൾ നടക്കുന്നത് മാധ്യമ വിചാരണയാണ്. തന്നെയും കുടുംബത്തേയും ആത്മഹത്യാവക്കിലെത്തിച്ചുവെന്ന് സ്വപ്‌ന പറഞ്ഞിരിക്കുന്നു. തനിക്ക് ഉണ്ടാക്കുന്ന ദ്രോഹം തന്നെയും ഭർത്താവിനേയും രണ്ട് മക്കളേയും മാത്രമാണ് ബാധിക്കുക. മറ്റാരെയും ഇത് ബാധിക്കില്ല. ഇതുപോലെയാണ് കാര്യങ്ങളെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും. തന്റെ പിന്നിൽ മുഖ്യമന്ത്രിയോ സ്പീക്കറോ മറ്റാരുമില്ല. മീഡിയ സത്യം അന്വേഷിക്കണം. തന്നെ ഇങ്ങനെ കൊല്ലരുത്. ഇത് തന്റെ അപേക്ഷയാണെന്നും സ്വപ്‌ന ശബ്ദ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നു.