സ്വപ്‌ന ഉൾപ്പെടെ രാജ്യാന്തര സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണികള്‍,സ്വർണ്ണക്കടത്തിലൂടെ ലഭിച്ച പണം ഒഴുകിയത് തീവ്രവാദ സംഘടനയിലേക്ക്.

തിരുവന്തപുരത്തെ യു എ ഇ കോൺസുലേറ്റിനെ ദുരുപയോഗ പ്പെടുത്തി നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന ഉൾപ്പെടെയുള്ള പ്രതികൾ രാജ്യാന്തര സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. സ്വർണ്ണക്കടത്തിലൂടെ ലഭിച്ചുവന്ന പണം ഹൈദരാബാദിലെ തീവ്രവാദ സംഘടനയിലേക്ക് ഒഴുകിയെന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം. എന്‍ഐഎ ഇത് സംബന്ധിച്ച അന്വേഷണം ഈ സാഹചര്യത്തിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് ഭീകരവാദ ബന്ധം, സാമ്പത്തിക സുരക്ഷ എന്നിവയാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഇതിനിടെയാണ്, കൊച്ചി വിമാനത്താവളത്തിലും നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നതായി റിപ്പോര്‍ട്ടുകൽ വന്നിരിക്കുന്നത്. ഈ വര്‍ഷം മാത്രം കടത്തിയത് 107 കിലോ സ്വര്‍ണമാണ്. സ്വപ്‌ന ഈ വര്‍ഷം അഞ്ച് തവണ വിദേശയാത്ര നടത്തിയിരുന്നു. ഇതില്‍ രണ്ടുതവണ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ആറ് മാസമായി സ്വപ്‌ന ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു. 107 കിലോ സ്വര്‍ണം ഈ വര്‍ഷം മാത്രം കൊച്ചി വിമാനത്താവളം വഴി എത്തിയെന്നതാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ള വിവരം. സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്നത് അവ്യക്തമായി തുടരുകയാണ്. വിഐപികള്‍ വിദേശത്തേക്ക് പോവുകയും വരുകയും ചെയ്യുമ്പോള്‍ ഒരു സഹായി ഒപ്പം പോകാറുണ്ട്. ഇവര്‍ ഒരു ഹാന്‍ഡ് ബാഗ് കൈയില്‍ കരുതാറുണ്ട്. ഈ ബാഗ് ഏതെങ്കിലും തരത്തില്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സ്വര്‍ണം കടത്തുന്നതായി പല തവണ സംശയം തോന്നിയെങ്കിലും ഡിആര്‍ഐ അത് പരിശോധിക്കാന്‍ തയാറായില്ല. നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കുമെന്നു കരുതിയാണ് ഇത്തരം പരിശോധന കസ്റ്റംസ് നടത്താതിരുന്നത്.