CrimeKerala NewsLatest NewsLocal NewsNews
കണ്ണൂർ വിമാനത്താവളതിൽ 50 ലക്ഷത്തിന്റെ സ്വർണ്ണം പിടിച്ചു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണവേട്ട. മാഹി സ്വദേശി റാഷിദ് എന്നയാളിൽ നിന്നും 978 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. വിപണിയിൽ 50 ലക്ഷം രൂപ വില വരും. ഐ എക്സ് 1744 വിമാനത്തിലാണ് റാഷിദ് സ്വർണം കടത്തിക്കൊണ്ടു വന്നത്. കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ ഇ വികാസിൻ്റ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.
