
പാലക്കാട്: സ്വർണ വില കുതിച്ചുയർന്നു നിൽക്കുന്ന സമയത്തു വീട്ടമ്മയുടെ മൂന്ന് പവന്റെ മാല ഗോൾഡൻ റിട്രീവർ ഇനത്തിൽപെട്ട നായ വിഴുങ്ങിയിരിക്കുകയാണ് . സംഭവം പാലക്കാട് ഒലവക്കോട് ആണ്ടിമഠം സ്വദേശി കെ പി കൃഷ്ണദാസിന്റെ വീട്ടിലെ നായ ഡെയ്സി ആണ് മാല വിഴുങ്ങിയത് .
നിനക്കു തിന്നാൻ മൂന്ന് പവന്റെ മാലയെ കിട്ടിയുള്ളൂ എന്ന് വീട്ടുകാർ ചോദിക്കുമ്പോൾ നായ കടുപ്പിച്ചൊരു കുരയാണ് .മാല പുറത്തെടുക്കാൻ ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചുയെങ്കിലും അതിന്റ ആവശ്യം ഒന്നും വേണ്ടി വന്നില്ല . മാല സ്വാഭാവികമായി പുറത്തു വന്നതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം .
കഴിഞ്ഞ ദിവസമാണ് കൃഷ്ണദാസിന്റെ ഭാര്യയുടെ മാല കാണാതായത് . വീടും പരിസരവും അരിച്ചു പെറുക്കിയെന്നും മാല കിട്ടിയില്ല . മാല കാണാത്തതിന്റെ വിഷമത്തിൽ ഇരുന്ന സമയത്താണ് നായ ഡെയ്സി ഒരു പെൻസിൽ കടിക്കുന്നത് ശ്രദ്ദയിൽ പെട്ടത്. ‘ഇനി ഡെയ്സി എങ്ങാനും മാല വിഴുങ്ങി കാണുമോ? എന്ന് സംശയം തോന്നിയ കൃഷ്ണദാസും ഭാര്യയും ഡെയ്സിയുടെ എക്സ്റേ എടുത്തു നോക്കുകയും അങ്ങനെ വയറ്റിൽ മാലയുണ്ടെന്നു കണ്ടെത്തുകയായിരുന്നു . ഉടൻ തന്നെ ജില്ലാ മൃഗാശുപത്രിയിൽ എത്തി ഡോക്ടറെ കാണുകയും മാല പുറത്തെടുക്കണം എങ്കിൽ ഒന്നെങ്കിൽ തന്നെ പുറത്തു വരണം ഇല്ലങ്കിൽ ശസ്ത്രക്രിയ മാത്രമേ പരിഹാരം ഉള്ളു എന്ന് ഡോക്ടർ അറിയിച്ചു. ശസ്ത്രക്രിയക്കായി തീയതിയും നിശ്ചയിച്ചു .
സ്വർണം കിട്ടിയിൽ പോലും അവളെ കീറി മുറിക്കുന്നത് കാണാൻ അവർക്കു കഴിയില്ലായിരുന്നു. ശസ്ത്രക്രിയ ഒഴിവാക്കി മാല പുറത്തെടുക്കാൻ ധാരാളം പഴങ്ങളും ബ്രെഡും നൽകിയെങ്കിലും മാല പുറത്തു വന്നില്ല. ഇനിയും മാല ഡേയ്സിയുടെ അകത്തു ഇരുന്നാൽ അത് അവൾക്കു അപകടം ആണെന്ന് തിരിച്ചറിഞ്ഞ വീട്ടുകാർ വീണ്ടും എക്സ് റേ എടുക്കാൻ ആശുപത്രിയിൽ പോയി. അങ്ങനെ മാല പുറത്തു വരാനുള്ള തയാറെടുപ്പിലാണെന്നു ഡോക്ടർ പറഞ്ഞു. മൂനാം ദിവസം മാല പുറത്തു വന്നു ഇത് ഡെയ്സി തന്നെയാണ് വീട്ടുകാരെ കാണിച്ചുകൊടുത്തത്. എന്തായലും മാല പുറത്തു വന്നതിന്റ സന്തോഷത്തിലാണ് വീട്ടുകാർ. മാല നായയുടെ വയറ്റിൽ കുറച്ചു ദിവസം കിടന്നതിനാൽ രാസപ്രവർത്തനങ്ങളുടെ ഫലമായി കളർ മാറ്റം വന്നിട്ടുണ്ട് അതല്ലാതെ മാലിക്ക് വേറെ ഒരു കുഴപ്പവും ഇല്ല . മാല കിട്ടിയതിന്റെ സന്തോഷവും തങ്ങളുടെ പ്രിയപ്പെട്ട ഡേയ്സിലെ വേദനിപ്പിക്കാതെ സുരക്ഷിതമായി തിരിച്ചു കിട്ടിയ ഇരട്ടി സന്തോഷത്തിലാണ് കുടുംബം .
Post Your Comments