കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഗൂണ്ടാ ആക്രമണം. പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് ഹോം സ്റ്റേ അടിച്ചു തകര്‍ത്തു. ലഹരിയിലായിരുന്നു പുറത്തുനിന്ന് എത്തിയവര്‍ ആക്രമണം നടത്തിയെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസറ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു ഫോര്‍ട്ട് കൊച്ചിയില്‍ ആക്രമണം നടന്നത്.
വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേക്ക് സമീപത്തുനിന്ന് നാലു പെണ്‍കുട്ടികള്‍ സൈക്കിള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ രണ്ടു യുവാക്കള്‍ വാഹനത്തിലെത്തി ഇവരെ ശല്യം ചെയ്തു. ആദ്യം പെണ്‍കുട്ടികള്‍ തന്നെ ചെറുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവാക്കളുടെ രീതികള്‍ മാറിയതോടെ ഹോം സ്റ്റേയിലുള്ളവര് ഇടപെട്ട് യുവാക്കളെ താക്കീത് ചെയ്ത് പറഞ്ഞയച്ചു.
മടങ്ങിയപ്പോയ യുവാക്കള്‍ സംഘം ചേര്‍ന്ന് തിരികെ എത്തി ഹോം സ്റ്റേക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഹോം സ്റ്റേയുടെ അകത്തുകയറി ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹോം സ്റ്റേ ജീവനക്കാരും യുവാക്കളും തമ്മില്‍ ഇതിനിടെ അടിപിടിയുണ്ടായി.
വലിയ സംഘമാണ് ആക്രമണം നടത്തിയതെങ്കിലും രണ്ടുപേരെയാണ് നിലവില്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പൊലീസിനെ അടക്കം സംഘം വളഞ്ഞുവയ്ക്കുന്ന ദൃശ്യങ്ങളുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.
Post Your Comments