
ഒരു തെറ്റ് കണ്ടെത്തുന്നത് നിങ്ങൾക്ക് വലിയ പ്രതിഫലം ലഭിക്കുമെന്ന് നിങ്ങൾക്കറിയാമോ? ഒരാൾ ചെയ്യുന്ന ശരിയായ കാര്യം കണ്ടെത്തുന്നതിനെക്കാൾ ആളുകൾ തെറ്റുകണ്ടെത്താനാണെന്ന് പറഞ്ഞുകേട്ടിട്ടില്ലേ. ആളുകൾ ചെയ്യുന്ന തെറ്റുകണ്ടെത്താൻ ഒരുപക്ഷേ എളുപ്പമായിരിക്കാം. എന്നാൽ അത്ര എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയാത്ത തെറ്റുകളുണ്ട്. ഇനി പറയാൻ പോകുന്നത് തെറ്റുകണ്ടെത്തി ലക്ഷങ്ങൾ നേടിയ രണ്ട് യുവാക്കളെക്കുറിച്ചാണ്.
ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ച ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപയുടെ പാരിതോഷികം. ഗൂഗിൾ ക്ലൗഡ് പ്രോഗ്രാം പ്രൊജക്ടിലെ ഗുരുതര സുരക്ഷാ പിഴവ് കണ്ടെത്തിയ ശ്രീരാം കെഎൽ, ശിവനേഷ് അശോക് എന്നീ ഹാക്കർമാർക്കാണ് 22,000 ഡോളർ പാരിതോഷികമായി ഗൂഗിൾ നൽകിയത്. ഒരു വെബ് ബ്രൗസറിലൂടെ കമ്പ്യൂട്ടർ ഇൻസ്റ്റൻസ് ആക്സസ് ചെയ്യുന്ന ഫീച്ചറിലായിരുന്നു പിഴവ് കണ്ടെത്തിയത്. ഈ ഗുരുതര പിഴവ് വഴി ആർക്കും മറ്റൊരാളുടെ സിസ്റ്റം കണ്ട്രോൾ ചെയ്യാൻ സാധിക്കുമായിരുന്നു. ഇക്കാര്യം ഗൂഗിൾ അധികൃതരെ അറിയിച്ചതോടെ ഗൂഗിൾ സിഎസ്ആർഎഫ് എന്ന ഫീച്ചർ അവതരിപ്പിച്ച് സുരക്ഷാ പഴുത് അടയ്ക്കുകയായിരുന്നു. ഇതാദ്യമായല്ല ശ്രീരാമും ശിവനേഷും ഗൂഗിളിലെ പിഴവ് കണ്ടെത്തുന്നത്. ഗൂഗിൾ ക്ലൗഡ് പ്ലാറ്റ്ഫോമായ തിയയിലായിരുന്നു അന്ന് ബഗ് കണ്ടെത്തിയത്.
Post Your Comments