Latest NewsNationalNewsWorld

ഗൂഗിൾ ഇന്ത്യയിൽ ഡിജിറ്റൽവൽക്കരണത്തിന് 10 ബില്യൺ ഡോളർ നിക്ഷേപിക്കും.

ഗൂഗിൾ ഇന്ത്യയിൽ ഡിജിറ്റൽവൽക്കരണത്തിന് 10 ബില്യൺ ഡോളർ നിക്ഷേപിക്കും. അടുത്ത അഞ്ചുമുതൽ ഏഴുവരെ വർഷത്തിനിടയിലാണ് ഇത്രയും തുകയുടെ നിക്ഷേപം നടത്തുകയെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്നതിൽ തങ്ങൾ അഭിമാനിയ്ക്കുന്നു എന്നാണ് ഗൂഗിൾ തലവൻ പറഞ്ഞത്. ഇന്ത്യയുടെ ഭാവിയിലും ഡിജിറ്റൽ എക്കണോമിയിലുമുള്ള വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ് ഭീമൻ നിക്ഷേപമെന്നും പിച്ചൈ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സുന്ദർ പിച്ചൈ വീഡിയോ കോൺഫെറെൻസിങ്ങിലൂടെ കൂടിക്കാഴ്ച നടത്തിയത്.

മൂലധന നിക്ഷേപം, ഓഹരി പങ്കാളിത്തം, അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം എന്നിങ്ങനെ പലതലത്തിലാകും തുക നിക്ഷേപിക്കുകയെന്നും സുന്ദർ പിച്ചെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽവൽക്കരണവുമായി ബന്ധപ്പെട്ട നാല് മേഖലകളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും സുന്ദർ പിച്ചൈ പറഞ്ഞിട്ടുണ്ട്. ഹിന്ദി, തമിഴ്, പഞ്ചാബി എന്നീഭാഷകളിലോ മറ്റേതെങ്കിലും സ്വന്തം ഭാഷകളിലോ ഓരോ ഇന്ത്യക്കാരനും വിവരലഭ്യത കുറഞ്ഞ നിരക്കിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുകയാണ് ആദ്യമായി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ആവശ്യകത പരിഗണിച്ചുകൊണ്ട് ആവശ്യമായ പുതിയ ഉത്പനങ്ങളുടെ നിർമാണമാണ് രണ്ടാമത്തേത്. ബിസിനസ് രംഗത്ത് ഡിജിറ്റലിലേക്കുള്ള മാറ്റമാണ് മൂന്നാമത്തേത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ പ്രധാന മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ളവയുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് നാലാമത്തേത്. സുന്ദർ പിച്ചൈ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button