CrimeKerala NewsLatest NewsNews

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ട ആക്രമണം; വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാസംഘം വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. നെടുമങ്ങാട് അഴിക്കോടാണ് സംഭവം. ആളുമാറിയാണ് ഗുണ്ടാസംഘം വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. അഴിക്കോട് സ്വദേശി അബ്ദുള്‍ മാലിക്കിനാണ് ആളുമാറിയുള്ള ക്രൂരമര്‍ദനത്തില്‍ പരിക്കേറ്റത്. ഏകദേശം അഞ്ചു കിലോമീറ്ററോളം അക്രമി സംഘം മാലിക്കിനെ വാഹനത്തില്‍ കൊണ്ടുപോയി.

വാഹനത്തില്‍വച്ച് അവര്‍ മാലിക്കിനെ ക്രൂരമായി മര്‍ദിച്ചു. പിന്നീട് ആളുമാറിയെന്ന് മനസിലാക്കിയ സംഘം മാലിക്കിനെ നെടുമങ്ങാട് പോലീസ് സ്റ്റേഷന് സമീപം ഇറക്കിവിടുകയായിരുന്നു. പോലീസാണ് വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചത്. സുനീര്‍, സുല്‍ഫിര്‍ എന്നിവര്‍ ചേര്‍ന്നാണ് മാലിക്കിനെ ആക്രമിച്ചത്.

ഇവരുടെ കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തില്‍ മാലിക്ക് ഉണ്ടെന്നാരോപിച്ചാണ് വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായ പരിക്കേറ്റ മാലിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button