മറ്റന്നാള്‍ രാജിവയ്ക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്; പ്രധാനമന്ത്രിയെ ഔദ്യോഗികമായി അറിയിച്ചു
NewsWorld

മറ്റന്നാള്‍ രാജിവയ്ക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്; പ്രധാനമന്ത്രിയെ ഔദ്യോഗികമായി അറിയിച്ചു

കൊളംബോ: മറ്റന്നാള്‍ രാജിവയ്ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപനം നടത്തി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ. രാജിക്കാര്യം പ്രധാനമന്ത്രിയെ ഔദ്യോഗികമായി അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജിവയ്ക്കുമെന്ന് നേരത്തേ തന്നെ സ്പീക്കറെ ഗോട്ടബയ അറിയിച്ചിരുന്നു. ചെയ്തിരുന്ന ചില കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രാജിക്കായി മൂന്ന് ദിവസത്തെ സാവകാശം തേടുകയും ചെയ്തിട്ടുണ്ടായിരുന്നു.

എന്നാല്‍ ഇത് അനൗദ്യോഗികമായുള്ള അറിയിപ്പ് മാത്രമായിരുന്നു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ ഗോട്ടബായ രാജിക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍നിന്ന് നാലു മന്ത്രിമാര്‍ രാജിവച്ചിരുന്നു. ഈ രാജികള്‍ റദ്ദാക്കിയതായും റനില്‍ വിക്രമസിംഗെ അറിയിച്ചു. ഒപ്പം ഇന്ന് അടിയന്തരമന്ത്രി സഭായോഗവും പ്രധാനമന്ത്രി വിളിച്ചു.

മന്ത്രിസഭായോഗത്തിനുശേഷം പ്രധാനമന്ത്രി സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്. ശനിയാഴ്ച പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതി കയ്യേറിയതിന് പിന്നാലെ ചേര്‍ന്ന സര്‍വകക്ഷ യോഗത്തില്‍ പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണമെന്നും സ്പീക്കര്‍ക്ക് അധികാരം കൈമാറണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഒരാഴ്ചയ്ക്കണം പുതിയ മന്ത്രിസഭ അധികാരമേല്‍ക്കണെന്നും യോഗത്തില്‍ ധാരണയിലെത്തിയിരുന്നു.

Related Articles

Post Your Comments

Back to top button