CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNews

ശമ്പള പരിഷ്ക്കരണവും കുടിശികയും, സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്.

തിരുവനന്തപുരം/സംസ്ഥാനത്തെ സർക്കാർ ഡോക്‌ടർമാർ ശമ്പളപരിഷ‌്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിലേക്ക്. വെളളിയാഴ്‌ച രാവിലെ മൂന്ന് മണിക്കൂർ ഡ്യൂട്ടി ബഹിഷ്‌കരിച്ച് ഡോക്ടർമാർ പ്രതിഷേധം അറിയിക്കും. ഫെബ്രുവരി 5ന് പന്ത്രണ്ട് മണിക്കൂർ നിരാഹാരസമരം നടത്തും. ഫെബ്രുവരി 9 മുതൽ ഡ്യൂട്ടി ബഹിഷ്‌കരിച്ച് ഡോക്ടർമാർ അനിശ്ചിതകാലസമരം തുടങ്ങും.

2016 മുതലുളള ശമ്പളക്കുടിശിക സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്‌ടർമാർക്ക് ഇതുവരെ നൽകിയിട്ടില്ല. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും, കൊവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാരെ മാത്രം കൈയ്യൊഴിഞ്ഞു. സർക്കാർ ഡോക്ടർമാരുടെ ശമ്പള പരിഷ്‌കരണത്തിന്റെ കാര്യത്തിൽ മാത്രം കടുത്ത അവഗണന സർക്കാർ തുടരുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു.

അലവൻസ് പരിഷ്‌കരണത്തോടെ ശമ്പളക്കുടിശിക എന്ന് നൽകുമെന്ന് പോലും സർക്കാർ അറിയിച്ചിട്ടില്ലെ ന്നാണ് സംഘടനകൾ കുറ്റപ്പെടുത്തുന്നത്. ഇനിയും ഡോക്‌ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് ഡോക്‌ടർ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകുന്നത്.

അതേസമയം, ഫെബ്രുവരി അ‌ഞ്ചിന് നടത്തുന്ന നിരാഹാരസമരത്തിനിടെ രോഗീപരിചരണവും അദ്ധ്യാപനവും മുടങ്ങില്ല. സൂചനാ പണിമുടക്ക് സമയം ഒ പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും അദ്ധ്യാപനവും ഉണ്ടാവില്ല. എന്നാൽ കൊവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐ സി യു, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ, എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ഡോക്ടർമാരുടെ സംഘടനകൾ പറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button