DeathLatest NewsNationalNews

ഛത്തീസ്ഗഢില്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

റായ്പൂര്‍: ഛത്തീസ്ഗഢിലെ റായ്പൂര്‍ വിമാനത്താവളത്തില്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുകള്‍ക്ക് ദാരുണാന്ത്യം. ക്യാപ്റ്റന്‍ ഗോപാല്‍ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റന്‍ എ.പി. ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്. റായ്പൂര്‍ സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ രാത്രി പരിശീലന പറക്കലിനിടെയാണ് അപകടം

. പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ രണ്ട് പൈലറ്റുകളെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയാണോ, യന്ത്രതകരാറാണോ അപകടത്തിന് കാരണമായത് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഇരുവരുടെയും മരണത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles

Back to top button