
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി സജി ചെറിയാനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയില്‍നിന്ന് ഉചിതമായ നടപടി പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഇടപെടുന്നത് ശരിയല്ല. ആരും ഉത്തരവാദിത്തം മറക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ്, ബിജെപി പ്രതിനിധികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്കി. പ്രസംഗം വിവാദമായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് സജി ചെറിയാനോട് വിശദീകരണം ആവശ്യപ്പെട്ടത്.
രാവിലെ നിയമസഭാ സമ്മേളനം ആരംഭിച്ചശേഷമാണ് സജി ചെറിയാനോട് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത്. തുടര്‍ന്ന് സജി ചെറിയാന് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് വിശദീകരണം നല്കി. ഭരണഘടനയെ അല്ല, ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമല്ല. മന്ത്രിയുടെ രാജിയവാശ്യപ്പെട്ട് പ്രതിപക്ഷ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
മന്ത്രി ഭരണഘടനയെയും ബി ആര് അംബേദ്കറെയും അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. മന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആവശ്യപ്പെട്ടു. വിവാദം മൂര്‍ച്ഛിച്ചാല്‍ മുഖ്യമന്ത്രി സജി ചെറിയാനെ കൈവിടാനാണ് സാധ്യത.
Post Your Comments