ആര്‍എസ്എസ് തലവനുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍
NewsKeralaPoliticsLocal News

ആര്‍എസ്എസ് തലവനുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍

തൃശൂര്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൃശ്ശൂര്‍ ആനക്കല്ലിലെ പ്രാദേശിക ആര്‍എസ്എസ് നേതാവ് മണികണ്ഠന്റെ വീട്ടിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മോഹന്‍ ഭാഗവത് ഉണ്ടായിരുന്ന വീട്ടിലേക്ക് ഗവര്‍ണര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെ ആയിരുന്നു ഗവര്‍ണറുടെ മടക്കം. സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ വാക്പോര് മുറുകുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നുള്ളത് ശ്രദ്ധേയമാണ്. ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന സിപിഎം വിമര്‍ശനം ശക്തമായിരിക്കുന്ന അവസരത്തിലാണ് അദ്ദേഹം ആര്‍എസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

Related Articles

Post Your Comments

Back to top button