ലഹരിവിരുദ്ധ പരിപാടിയില്‍ സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍
NewsKeralaPoliticsLocal News

ലഹരിവിരുദ്ധ പരിപാടിയില്‍ സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് താന്‍ പങ്കെടുക്കില്ലെന്ന് ഗവര്‍ണര്‍ നേരിട്ടറിയിച്ചു. ക്ഷണിക്കാന്‍ എത്തിയ തദ്ദേശസ്വയംഭരണമന്ത്രി മന്ത്രി എം.ബി. രാജേഷിനെയും ചീഫ് സെക്രട്ടറിയോടുമാണ് പങ്കെടുക്കില്ലെന്ന് ഗവര്‍ണര്‍ നേരിട്ടറിയിച്ചത്. ഒക്ടോബര്‍ രണ്ടിനാണ് ലഹരി വിരുദ്ധ യോദ്ധാവ് പരിപാടി സംഘടിപ്പിക്കുന്നത്. ഓണംവാരാഘോഷ ഘോഷയാത്രയില്‍ ക്ഷണിക്കാത്തതിലെ അതൃപ്തിയും ഗവര്‍ണര്‍ അറിയിച്ചു. സര്‍ക്കാറുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവര്‍ണറെ അനുനയിപ്പിക്കാനായിരുന്നു നീക്കമെങ്കിലും അദ്ദേഹം വഴങ്ങില്ലെന്ന് ഉറപ്പായി.

സര്‍ക്കാറുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവര്‍ണറെ ഇനി അതേ രീതിയില്‍ തന്നെ നേരിടാനാണ് ഇടത് നീക്കം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിട്ടുള്ളത്. അതേസമയം പോരിനിടെയിലും നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. രാജ്ഭവന്റെ പരിഗണനയിലുള്ള 11 ബില്ലുകളില്‍ അഞ്ച് എണ്ണത്തിലാണ് ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടുള്ളത്. കേരള മാരിടൈം ബോര്‍ഡ് ഭേദഗതി ബില്‍, പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ ഭേദഗതി ബില്‍, ആഭരണ തൊഴിലാളി ക്ഷേമ നിധി ബില്‍, തദ്ദേശ സ്വയംഭരണ പൊതുസര്‍വ്വീസ് ബില്‍, ധനഉത്തരവാദ ഭേദഗഗതി ബില്‍ എന്നിവക്കാണ് അനുമതി.

Related Articles

Post Your Comments

Back to top button