അഞ്ച് ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍; വിവാദ ബില്ലുകളില്‍ തീരുമാനം നീളുന്നു
NewsKeralaPolitics

അഞ്ച് ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍; വിവാദ ബില്ലുകളില്‍ തീരുമാനം നീളുന്നു

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള വാക്കുതര്‍ക്കത്തിനിടെ, നിയമസഭ പാസാക്കി അയച്ച അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. എന്നാല്‍ വിവാദമായ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ല. കൂടാതെ മറ്റ് നാല് ബില്ലുകളില്‍ തീരുമാനം നീളുകയാണ്.

കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്തതും വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. ആകെ 11 ബില്ലുകളാണ് നിയമസഭ പാസ്സാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്.

ഇതില്‍ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ശേഷിക്കുന്ന നാലു ബില്ലുകളില്‍ ബന്ധപ്പെട്ട മന്ത്രിമാരോ വകുപ്പു സെക്രട്ടറിമാരോ നേരിട്ടെത്തി വിശദീകരണം നല്‍കിയാല്‍ മാത്രമേ ഒപ്പിടുകയുള്ളൂയെന്നാണ് ഗവര്‍ണറുടെ നിലപാട്.

Related Articles

Post Your Comments

Back to top button