ഗവര്‍ണറുടെ അസാധാരണ വാര്‍ത്താസമ്മേളനം ഇന്ന്: ഉറ്റുനോക്കി രാഷ്ട്രീയ കേരളം
NewsKeralaPolitics

ഗവര്‍ണറുടെ അസാധാരണ വാര്‍ത്താസമ്മേളനം ഇന്ന്: ഉറ്റുനോക്കി രാഷ്ട്രീയ കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെയുള്ള തെളിവുകള്‍ പുറത്തുവിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിളിച്ച അസാധാരണ വാര്‍ത്താസമ്മേളനത്തിന് കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് അനതിസാധാരണമാണ്.

രാവിലെ 11.45ന് രാജ്ഭവനില്‍ വച്ചാണ് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം. ചരിത്രകോണ്‍ഗ്രസിലെ സംഘര്‍ഷം സംബന്ധിച്ച ഗൂഢാലോചനയെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടാനാണ് ഇന്ന് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടെന്നും തനിക്കെതിരെ ചരിത്രകോണ്‍ഗ്രസില്‍ നടന്ന സംഘര്‍ഷത്തിലെ ഗൂഢാലോചന മുഖ്യമന്ത്രിക്ക് അറിയാമെന്നുമാണ് ഗവര്‍ണര്‍ പറയുന്നത്.

Related Articles

Post Your Comments

Back to top button