സില്‍വര്‍ ലൈന്‍: പദ്ധതിയുടെ അനുമതി വേഗത്തിലാക്കാന്‍ ഗവര്‍ണര്‍ കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്
KeralaNews

സില്‍വര്‍ ലൈന്‍: പദ്ധതിയുടെ അനുമതി വേഗത്തിലാക്കാന്‍ ഗവര്‍ണര്‍ കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ കത്ത് പുറത്ത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനാണ് കത്തയച്ചത്. പദ്ധതിയുടെ അനുമതി വേഗത്തിലാക്കാന്‍ ഇടപെടല്‍ തേടിയാണ് 2021 ഓഗസ്റ്റ് 16ന് കത്ത് നല്‍കിയത്. കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രത്തിന് മുന്‍പില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ച് രണ്ടിന് ചേര്‍ന്ന എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി അജണ്ട നല്‍കിയിരുന്നു.

ഈ അജണ്ടയ്‌ക്കൊപ്പമാണ് ഗവര്‍ണറുടെ കത്തുകൂടി ഉള്‍പ്പെടുത്തി നല്‍കിയത്. 2020-ല്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന പീയുഷ് ഗോയലിനും സമാന ആവശ്യമുന്നയിച്ച് കത്ത് നല്‍കിയിരുന്നു. വിശദമായ പദ്ധതിരേഖ തയ്യാറാക്കിവരികയാണെന്നും മുഖ്യമന്ത്രി നേരിട്ട് കേന്ദ്രമന്ത്രിമാരെ കാണുന്നുണ്ടെന്നും കേരളത്തിന്റെ സ്വപ്‌നപദ്ധതിക്ക് പരാമവധി സഹായം നല്‍കണമെന്നും ഇപ്പോള്‍ പുറത്തുവന്ന കത്തില്‍ ഗവര്‍ണര്‍ പറയുന്നു.

എന്നാല്‍ പദ്ധതിയെക്കുറിച്ചുള്ള വിവാദമുണ്ടാകുന്നതിന് മുന്‍പ് ഗവര്‍ണര്‍ സ്വകീരിച്ച നടപടിയാണെന്ന് ഇതെന്ന് രാജ്ഭവന്‍ വിശദീകരിച്ചു.

Related Articles

Post Your Comments

Back to top button