Editor's ChoiceKerala NewsLatest NewsLaw,NationalNews

മടിയിൽ കനം ഭയം, ലൈഫിൽ സിബിഐ അന്വേഷണം തടയാൻ സർക്കാർ സുപ്രീം കോടതിയിലേക്ക്.

ന്യൂഡൽഹി / ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം അനുവദിച്ച ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന്ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ സുപ്രീം കോടതിൽ. വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാനസർക്കാരും നിർമാണ കരാറുകാരായ യുണിടാകും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ സർക്കാർ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. എഫ്സിആർഐ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്ന വാദത്തോടെയാണ് സർക്കാർ ഹർജി നൽകിയിരിക്കുന്നത്.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം സി ബി ഐ നടത്താതിരിക്കാൻ പഠിച്ച പണി പതിനെട്ടും സർക്കാർ നോക്കുകയാണ്. വിദേശസഹായ നിയന്ത്രണ ചട്ടലംഘനം, അഴിമതിനിരോധന നിയമം എന്നിവ ചുമത്തി ലൈഫ് മിഷൻ കേസുകൾക്ക് കരുത്ത് പകരുന്ന സി.ബി.ഐ, ലക്ഷ്യമിട്ടിരിക്കുന്നത് സെക്രട്ടറിയേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥരെ എന്നതാണ് സുപ്രീം കോടതിയിൽ പോയെങ്കിലും സി ബി ഐ യെ തടയാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധസംഘടനകളുടെ സഹായം സ്വീകരിക്കാം. പക്ഷെ പദ്ധതികൾക്ക് വിദേശ സഹായം വേണമെന്ന ചട്ടം സർക്കാർ പദ്ധതിയുടെ കാര്യത്തിൽ ലംഘിച്ചിരിക്കുകയാണ്. കേന്ദ്രാനുമതി വാങ്ങാതെ നടന്ന ലൈഫിലെ ഇടപാടുകൾ അധോലോക ഇടപാടാണെന്ന്സി .ബി.ഐ പറയുന്നത് ഈ സാഹചര്യത്തിലാണ്. ലൈഫ് മിഷനുമായുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് 20 കോടി കേരളത്തിലേക്ക് എത്തുന്നത്. ധാരണാപത്രം ഉള്ളപ്പോൾ തന്നെ കോഴയിടപാട് നടത്തുകയായിരുന്നു. കരാർ ഒപ്പിട്ട സി.ഇ.ഒ യു.വി.ജോസും അംഗീകരിച്ച ഉദ്യോഗസ്ഥരും സർക്കാരിന്റെ പ്രതിനിധികളാണ്. കരാർ ഒപ്പിട്ടതും അവർ സർക്കാരിന്റെ ഭാഗമായതുകൊണ്ടായിരുന്നു. ലൈഫ്‌ മിഷൻ ചെയ‌‌ർമാനായ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ഇതിനായുള്ള കരാർ ഒപ്പിടുന്നത്. ഈ കരാർ ഒപ്പിടുന്നതിൽ മുഖ്യ പങ്കു വഹിച്ച ചിലർക്ക് ഈ ഇടപാടിൽ പങ്കുണ്ടെന്നു സി ബി ഐ ബലമായി സംശയിക്കുകയാണ്

ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. യൂനിടെക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പൻ, സെയ്ൻ വെഞ്ച്വേർസ് തുടങ്ങിയവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതായി കാണിച്ച് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്യുകയും ഉണ്ടായി. ലൈഫ് മിഷൻ പദ്ധതി കേരളത്തിൽ കൈക്കാര്യം ചെയ്യുന്ന യൂനിടെക് എംഡി സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജൻസികൾക്ക് മൊഴി നൽകിയ തെളിവുകൾ ഉണ്ട്. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനിൽ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തത്. വടക്കാഞ്ചേരി നഗര സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ മുഖ്യമന്ത്രി കൂടി പങ്കെടുത്ത പരിപാടിയിൽ ഒപ്പിടപെട്ട കരാറിന്റെ അടിസ്ഥാനത്തിൽ വിദേശ സഹായം വാങ്ങി പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button