ഇന്റര്‍നെറ്റ് നോക്കി പഠിച്ച് വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തി; യുവാവും യുവതിയും പിടിയില്‍
NewsKeralaLocal NewsCrime

ഇന്റര്‍നെറ്റ് നോക്കി പഠിച്ച് വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തി; യുവാവും യുവതിയും പിടിയില്‍

കൊച്ചി: ഇന്റര്‍നെറ്റ് നോക്കി കഞ്ചാവ് ചെടി വളര്‍ത്താന്‍ പഠിച്ചു കൊച്ചിയില്‍ യുവാവും യുവതിയും പിടിയില്‍. നിലംപതിഞ്ഞ മുകളില്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്നാണ് കഞ്ചാവ് ചെടിയുമായി ഇരുവരേയും പിടികൂടിയത്. കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഫ്‌ളാറ്റില്‍ കഞ്ചാവ് ചെടി കണ്ടെത്തിയത്. കോന്നി സ്വദേശി അലന്‍ വി. രാജു (26), കായംകുളം കണ്ടല്ലൂര്‍ സ്വദേശി അപര്‍ണ(24) എന്നിവരാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.

കഞ്ചാവ് ചെടി മുറിയില്‍ വളര്‍ത്തുന്നത് എങ്ങനെ എന്ന് ഇന്റര്‍നെറ്റില്‍ നോക്കി മനസിലാക്കിയതിനു ശേഷമാണ് ഇവര്‍ ആത്യാധുനിക സംവിധാനത്തോടെ ചെടി വളര്‍ത്തിയത്. നാല് മാസം വളര്‍ച്ചയെത്തിയ ചെടിയാണ് ഫ്‌ളാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ അടുക്കളയുടെ മൂലയിലാണ് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയിരുന്നത്. ചെടിക്ക് വായു സഞ്ചാരം കിട്ടാനായി ചെറിയ ഫാനും വെളിച്ചത്തിനായി എല്‍ഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു.

നേരത്തെ ഇതേ ഫ്‌ളാറ്റില്‍ നിന്ന് മറ്റൊരു യുവാവിനെ കഞ്ചാവ് കൈവശം വച്ചതിന് പോലീസ് പിടികൂടിയിരുന്നു. പത്തനംതിട്ട സ്വദേശി അമല്‍(28)നെയാണ് പിടികൂടിയത്. അലനും അപര്‍ണയ്ക്കും അമലുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരുന്നു. നാര്‍ക്കോട്ടിക്ക് സെല്‍ പോലീസ് അിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് ഇന്‍സ്പെക്ടര്‍ എസ്എച്ഒ വിപിന്‍ദാസ്, സബ് ഇന്‍സ്പെക്ടര്‍ ജയിംസ് ജോണ്‍, ഡാന്‍സാഫ് എസ്ഐയുടെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്.

Related Articles

Post Your Comments

Back to top button