BusinessGulfKerala NewsLatest NewsNews

ഗള്‍ഫ് മലയാളികള്‍ ദുരിതത്തില്‍: വിമാന ടിക്കറ്റില്‍ മൂന്നിരട്ടി വര്‍ധനവ്

കോഴിക്കോട്: ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ കഴിയാതെ മലയാളികള്‍. പെരുന്നാള്‍ പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിന് പെട്ടന്ന് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതാണ് ദുരിതത്തിലായത്. ഇതോടെ കുടുംബത്തോടെ നാട്ടിലെത്താന്‍ കാത്തിരുന്ന പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ടിക്കറ്റ് വിലയില്‍ രണ്ട് ഇരട്ടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ പലരും യാത്രകള്‍ മാറ്റി വച്ചിരിക്കുയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ നിന്നും കാലിക്കറ്റിലേക്കുള്ള ടിക്കറ്റ് നിരക്ക 7000 – മുതല്‍ 10000 രൂപവരെയായിരുന്നു. എന്നാല്‍ 26 തിയതി മുതല്‍ അത് 30000 ത്തിന് മുകളിലേക്ക് പോകും. സാധാരണ നിലയില്‍ കോഴിക്കോട് ടു ദുബൈയ് 11000 രൂപയാണ് നിരക്ക്. പെരുന്നാള് കഴിയുന്ന മൂന്നാം തീയതി മുതല്‍ 12 ആം തീയതി വരെയുള്ള നിരക്ക് 25000 രൂപയാണ്. രണ്ട് വര്‍ഷത്തെ കോവിഡ് ഇടവേളക്ക് ശേഷം നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനായി തീരുമാനിച്ച മലയാളികളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് , കണ്ണൂര്‍ സെക്ടറുകളില്‍ തിരക്ക് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ നേരിയ ഏറ്റക്കുറച്ചലുകള്‍ കാണാം. എന്നാല്‍ തുക കുത്തനെ ഉയര്‍ത്തിയിട്ടും പലയിടത്തും സീറ്റ് ലഭിക്കാത്ത അവസ്ഥയാണുള്ളത്. മൂന്ന് മണിക്കൂര്‍ വരെ വെയിറ്റ് ചെയ്ത് മറ്റ് രാജ്യങ്ങള്‍ വഴി വരുന്ന കണക്ഷന്‍ വിമാനങ്ങളാണ് പിന്നെയുള്ള ആശ്രയം.

Related Articles

Back to top button