Kerala NewsNews

ദിലീപിന്റെ കൈയില്‍ തോക്കും തിരകളും: തോക്കിനായി തിരച്ചില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലിപിന്റെ കൈയില്‍ ഉണ്ടായിരുന്നതായി ആരോപിക്കപ്പെട്ട തോക്കിനും തിരകള്‍ക്കുമായി തിരച്ചില്‍.

ഉദ്യോഗസ്ഥരെ അക്രമിക്കാനായി ഭീക്ഷണി മുഴക്കുമ്പോള്‍ ദിലീപിന്റെ കൈയില്‍ തോക്കുണ്ടായിരുന്നതായി ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

മറ്റ് തെളിവുകളോടൊപ്പം ഈ തോക്കു കൂടി കണ്ടെത്താനുള്ള ശ്രമമാണ് ക്രൈബ്രാഞ്ച് നടത്തുന്നത്. എന്നാല്‍ ദിലീപിന് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ഇല്ലന്നാണ് പോലീസ് പറയുന്നത്.

ഇതിനിടയില്‍ നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടിലിരുന്നു കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ വിദഗ്ദരും ദിലീപിന്റെ വീട്ടിലെത്തി തിരച്ചില്‍ നടത്തുകയാണ്.

ആലൂവയിലെ പറവൂര്‍ക്കവലയിലെ ദിലീപിന്റെ വീട്, സഹോദരന്‍ അനൂപിന്റെ വീട്, സിനിമാ നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രോഡക്ഷന്‍സിന്റെ കൊച്ചി ചിറ്റൂരിലെ ഓഫീസ് എന്നിവടങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്.

Related Articles

Back to top button