പുതുമുഖങ്ങള്‍ക്കൊപ്പം ഗുരു സോമസുന്ദരം, 'ഹയ' ട്രെയിലര്‍
NewsEntertainment

പുതുമുഖങ്ങള്‍ക്കൊപ്പം ഗുരു സോമസുന്ദരം, ‘ഹയ’ ട്രെയിലര്‍

ഗുരു സോമസുന്ദരം പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി എത്തുന്ന ചിത്രമാണ് ‘ഹയ’. വാസുദേവ് സനല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ഹയ. ചിത്രത്തിന് മികച്ച ഒരു അനുഭവം തരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ രചന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. ‘ഹയ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ച ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവര്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശംഭു മേനോൻ, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, സണ്ണി സരിഗ, വിജയൻ കാരന്തൂർ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളാകുന്നു.

​’ഗോഡ്സ് ഓൺ കൺട്രി’ എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മൈസൂർ, കൊച്ചി, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം തുടങ്ങിയ ലൊക്കേഷനുകളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിക്കുന്നത്.

Related Articles

Post Your Comments

Back to top button