Latest NewsNews

കൊച്ചി മെട്രോയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നാളെ മുതല്‍ പകുതി നിരക്ക്

കൊച്ചി: സന്നദ്ധസേന പ്രവര്‍ത്തകര്‍ക്ക് നാളെ മുതല്‍ കൊച്ചി മെട്രോയില്‍ പകുതി നിരക്കില്‍ യാത്ര ചെയ്യാം. പ്രവര്‍ത്തകരായ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ക്കാണ് കൊച്ചി മെട്രോയില്‍ നാളെ മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

നിരക്ക് ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ അത് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി ടിക്കറ്റ് കൗണ്ടറിലെത്തിയാല്‍ മതി. ഇവര്‍ നല്‍കുന്ന സേവനവും സമൂഹത്തോടും രാജ്യത്തോടും പുലര്‍ത്തുന്ന അര്‍പ്പണമനോഭാവത്തെയും പരിഗണിച്ചാണ് ഇവര്‍ക്ക് ഇളവ് നല്‍കുന്നതെന്ന് കൊച്ചി മെട്രോ പറഞ്ഞു.

Related Articles

Back to top button