പ്രതിപക്ഷം തന്നെ സ്വിഫ്റ്റ് ബസ് വേണം വേണമെന്ന് പറയുന്നതിൽ സന്തോഷം; മന്ത്രി ആന്റണി രാജു
NewsKerala

പ്രതിപക്ഷം തന്നെ സ്വിഫ്റ്റ് ബസ് വേണം വേണമെന്ന് പറയുന്നതിൽ സന്തോഷം; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം:ഏപ്രിൽ മുതൽ നവംബർ വരെ സ്വിഫ്റ്റ് കെ എസ് ആർ ടി സി യ്ക്ക് നൽകിയ കളക്ഷൻ 53 കോടി രൂപയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു സഭയിൽ പറ‍ഞ്ഞു. ഡിസംബര്‍ മാസം 9 ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടയിട്ടില്ല.ശമ്പള പരിഷ്കരണ കരാറനുസരിച്ച് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കുമെന്നാണ് വ്യവസ്ഥ.നിയമസഭയിലെ ചോദ്യോത്തരവേളയില്‍ എം വിന്‍സന്‍റ് ഇതുന്നയിച്ചെങ്കിലും മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. കെ സ്വിഫ്റ്റിൽ ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.

പ്രതിപക്ഷം തന്നെ സ്വിഫ്റ്റ് ബസ് വേണം വേണമെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ഗ്രാമ വണ്ടി ചോദിക്കുന്ന എംഎൽഎമാർക്കെല്ലാം 30 ദിവസത്തിനുള്ളിൽ നൽകുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.സ്വിഫ്റ്റിൻ്റെ വരുമാനത്തിൻ്റെ മുഴുവൻ തുകയും നൽകുന്നത് കെഎസ്ആര്‍ടിസിക്കാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി

Related Articles

Post Your Comments

Back to top button