യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ പീഡനം: പരാതി ഉണ്ടെങ്കില്‍ പൊലീസിന് നല്‍കുമെന്ന് വി ഡി സതീശന്‍
NewsKeralaPoliticsCrime

യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ പീഡനം: പരാതി ഉണ്ടെങ്കില്‍ പൊലീസിന് നല്‍കുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പഠന ക്യാമ്പ് ചിന്തൻ ശിബിരത്തിനിടയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പെണ്‍കുട്ടിക്ക് പരാതി ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് വി ഡി സതീശൻ.

പരാതി സംഘടനക്ക് അകത്ത് ഒതുക്കില്ലെന്നും , പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് സംസാരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗത്തിന് നേരെ പീഡന ശ്രമം നടന്നത്. എന്നാൽ പരാതി പോലിസിന് കൈമാറാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

പരാതിയില്‍ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഡിവൈഎഫ്‌ഐയും യുവമോര്‍ച്ചയും ആവശ്യപ്പെട്ടു.പാലക്കാട് ചേര്‍ന്ന ചിന്തിന്‍ ശിബിരിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് നായര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിത നേതാവ് നല്‍കിയ പരാതിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പരാതി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനു നല്‍കിയെങ്കിലും നടപടി എടുക്കാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം.

Related Articles

Post Your Comments

Back to top button