Editor's ChoiceKerala NewsLatest NewsNationalNews

ഇന്ത്യൻ എയർലൈൻസിൽ ആദ്യ വനിതാ സി.ഇ.ഒ ആയി ഹർപ്രീത് എ ഡി സിംഗ്.

എയർ ഇന്ത്യയുടെ പ്രാദേശിക വിഭാഗമായ അലയൻസ് എയറിന്റെ പുതിയ സി.ഇ.ഒ ആയി ഹർപ്രീത് എ ഡി സിംഗ് ചുമതലയേറ്റു. ഇതോടെ ഇന്ത്യൻ എയർലൈൻസിലെ ആദ്യ വനിതാ സി.ഇ.ഒ എന്ന അപൂർവ്വ നേട്ടത്തിനും ഹർപ്രീത് അർഹയായി. ഇന്ത്യയിലെ ഒരു വിമാനക്കമ്പനിയിൽ ഇതാദ്യമായാണ് ഒരു വനിത ഇത്രയും ഉയർന്ന സ്ഥാനം വഹിക്കുന്നത്. എയർ ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെ ക്കപ്പെട്ട വനിതാ പൈലറ്റായ ഹർപ്രീത് സിംഗ് 1988ലാണ് സർവ്വീസിലെത്തുന്നത്. പക്ഷെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പിന്നീട് ഹർപ്രീത് ഫ്‌ളൈറ്റ് സേഫ്റ്റി വിഭാഗത്തിൽ മാത്രം സേവനം ഒതുക്കുകയായിരുന്നു .

നിലവിൽ എയർ ഇന്ത്യയുടെ ഫ്‌ളൈറ്റ് സേഫ്റ്റി വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഹർപ്രീത്. ഇവർ ചുമതല ഒഴിയുന്നതോടെ ക്യാപ്റ്റൻ നിവേദിത ബാസിൻ തൽസ്ഥാനത്തേ
ക്ക് വരും. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതു വരെ സി.ഇ.ഒ സ്ഥാനത്ത് തുടരാനാണ് ഹർപ്രീതിനുള്ള നിർദേശം. എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബൻസാലാണ് ഈ വിവരം അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button