ഹര്‍ത്താല്‍ അക്രമം: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 281 കേസുകള്‍
NewsKeralaLocal News

ഹര്‍ത്താല്‍ അക്രമം: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 281 കേസുകള്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേര്‍ അറസ്റ്റിലായി. 819 പേരെ കരുതല്‍ തടങ്കലിലാക്കി. എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഹര്‍ത്താല് നടത്തിയത്.

(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 24, 40, 151
തിരുവനന്തപുരം റൂറല്‍ – 23, 113, 22
കൊല്ലം സിറ്റി – 27, 169, 13
കൊല്ലം റൂറല്‍ – 12, 71, 63
പത്തനംതിട്ട – 15, 109, 2
ആലപ്പുഴ – 15, 19, 71
കോട്ടയം – 28, 215, 77
ഇടുക്കി – 4, 0, 3
എറണാകുളം സിറ്റി – 6, 4, 16
എറണാകുളം റൂറല്‍ – 17, 17, 22
തൃശൂര്‍ സിറ്റി -10, 2, 14
തൃശൂര്‍ റൂറല്‍ – 4, 0, 10
പാലക്കാട് – 6, 24, 36
മലപ്പുറം – 34, 123, 128
കോഴിക്കോട് സിറ്റി – 7, 0, 20
കോഴിക്കോട് റൂറല്‍ – 8, 8, 23
വയനാട് – 4, 26, 19
കണ്ണൂര്‍ സിറ്റി – 25, 25, 86
കണ്ണൂര്‍ റൂറല്‍ – 6, 10, 9
കാസര്‍ഗോഡ് – 6, 38, 34

Related Articles

Post Your Comments

Back to top button