
കൊച്ചി: ക്ലിഫ് ഹൗസില്‍ രഹസ്യ മീറ്റിംഗിന് താന്‍ പലതവണ തനിച്ച് പോയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്. 2016 മുതല്‍ 2020 വരെയുള്ള സമയത്താണ് പോയത്. ക്ലിഫ് ഹൗസിലെയും സെക്രട്ടറിയേറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളമാണ്. ധൈര്യമുണ്ടെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുകയാണ് വേണ്ടത്. തന്റെ കൈയിലും സിസിടിവി ദൃശ്യങ്ങളുണ്ടെന്നും സ്വപ്ന പറഞ്ഞു.
ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരനല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു. ബാഗില്‍ ഉപഹാരങ്ങളാണെങ്കില് നയതന്ത്ര ചാനല്‍ വഴി എന്തിനാണ് കൊണ്ടുപോയത്? താന്‍ പറയുന്നത് കള്ളമല്ല. പിഡബ്ല്യുസിയാണ് തനിക്ക് ജോലി നല്‍കിയത്. ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി നല്കി എന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്.
യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച ചട്ടങ്ങള്‍ മറികടന്നായിരുന്നു. സ്പ്റിംഗ്ലറിന് പിന്നിലെ ബുദ്ധികേന്ദ്രം വീണ വിജയനാണ്. സ്പ്റിംഗ്ലര് വഴി ഡാറ്റബേസ് വിറ്റെന്നും പിന്നില്‍ വീണ വിജയനാണെന്നും ശിവശങ്കര്‍ പറഞ്ഞു. എക്സാലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments