കൊച്ചി: വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദത്തിലായ പി.സി.ജോര്‍ജ് കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരായി. വെണ്ണല വിദ്വേഷ പ്രസംഗക്കേസിലാണ് പി.സി. ജോര്‍ജ് പൊലീസിന് മുന്നില്‍ ഹാജരായത്. തിരുവനന്തപുരത്ത് ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്ത കേസില്‍ പി.സി. ജോര്‍ജിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം വ്യവസ്ഥാ ലംഘനത്തിന്റെ പേരില്‍ കോടതി റദ്ദ് ചെയ്തിരുന്നു.
പി.സി. ജോര്‍ജിനെ പാലാരിവട്ടം പൊലീസ് ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം സിറ്റി പൊലീസിന് ജോര്‍ജിനെ കൈമാറുമെന്നാണ് വിവരം. കോടതിവിധി മാനിക്കുന്നതായും നിയമം പാലിക്കുന്നതായും പി.സി. ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, പാലാരിവട്ടം പൊലീസ് സ്റ്റേഷനു മുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുദ്രാവാക്യവുമായി തടിച്ചുകൂടി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Post Your Comments