ഹത്റാസ് ബലാത്സംഗ കേസ്: പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയരാക്കും.

ലക്നൗ: ഹത്‌റാസ് കൂട്ടബലാത്സംഗ കൊലക്കേസിലെ നാല് പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയരാക്കും. നടപടികളുടെ ഭാഗമായി പ്രതികളെ അലിഗഡ് ജയിലിൽ നിന്നും ഗുജറാത്തിലെ ഗാന്ധിന ഗറിലേക്ക് സി ബി ഐ കൊണ്ടുപോയി. അതിനിടെ ഉത്തർപ്രദേശ് സർക്കാർ ഇരകളെ നിരന്തരം ചൂഷണം ചെയ്യുകയാണെന്ന് കോൺ ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഹത്രാസിൽ കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബം വീട്ടുതടങ്കലിലാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു. ഞങ്ങള്‍ ആ കുടുംബത്തെ സന്ദര്‍ശിച്ചപ്പോള്‍ ഇരയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പോയതുപോലെയായിരുന്നില്ല, മറിച്ച് തടവിലായ ഭീകരരെ കാണാന്‍ പോകുന്നതുപോലെയാണ് അനുഭ വപ്പെട്ടതെന്ന് കുടുംബത്തെ സന്ദർശിച്ചതിനുശേഷം പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബെർട്ടീസ് (പിയൂസിഎൽ) സംഘങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.