ഇലോണ്‍ മസ്ക് ലൈംഗീക അതിക്രമം കാണിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഇലോണ്‍ മസ്ക് തന്നെ രംഗത്ത്. തന്റെ ട്വീറ്റര്‍ അകൗണ്ടിലൂടെയാണ് മസ്ക് പ്രതികരണം നടത്തിയത്. ആരോപണമുന്നയിച്ച യുവതിയെ വെല്ല് വിളിച്ചു കൊണ്ടാണ് ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. തനിക്കെതിരെ എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ അതിനെ ‘ഇലോണ്‍ഗേറ്റ്’ എന്ന് വിളിക്കണമെന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്.
‘അവരുടെ സുഹൃത്ത് എന്നെ നഗ്നനായി കണ്ടുവെന്ന് അവകാശപ്പെടുന്നത് നുണയാണ്. അവരെ ഞാന്‍ വെല്ലുവിളിക്കുന്നു. എന്റെ ശരീരത്തില്‍ നിങ്ങള്‍ കണ്ടുവെന്ന് പറയുന്ന ഭാഗത്തിലെ വടുക്കള്‍, ടാറ്റൂകള്‍, മറുക് എന്നിവ വിവരിക്കുക. പൊതുജനങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യമാണ് അത്. അവള്‍ക്ക് കഴിയില്ല. കാരണം, അത് ഒരിക്കലും സംഭവിച്ചിട്ടില്ല’, മസ്ക് വ്യക്തമാക്കി.
2016 ലാണ് ഇലോണ്‍ മസ്ക് തന്നെ ലൈംഗീകമായി ഉപദ്രവിച്ചു എന്ന ആരോപണവുമായി യുവതി രംഗത്ത് എത്തിയത്. ഇത് പുറത്ത് പറയാതിരിക്കാന്‍ 2,50,000 ഡോളര്‍ നല്‍കിയെന്നുമായിരുന്നു ആരോപണം. സ്പേസ് എക്സിന്റെ തന്നെ കോര്‍പ്പറേറ്റ് വിമാനത്തിലെ എയര്‍ഹോസ്റ്റസാണ് ആരോപണം ഉന്നയിച്ചത്. വിമാനത്തില്‍ സ്വകാര്യ മുറിയിലേക്ക് വിളിച്ചു വരുത്തി മസ്ക് ലൈംഗികമായി ഉപദ്രവിച്ചെന്നും സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും യുവതി പറയുന്നു.
Post Your Comments