
കൊച്ചി:പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെന്ഷന് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കെല്ലാം ഈ പരിധി ബാധകമാക്കണം. യാതൊരു കണക്കുമില്ലാതെ ആളുകളെ പേഴ്സണൽ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
രണ്ടുവരികളില്‍ വിധി പറഞ്ഞുകൊണ്ടായിരുന്നു പേഴ്സണല്‍ സ്റ്റാഫിന്റെ പെന്ഷന് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്. കൊച്ചിയിലെ ആൻറി കറപ്ഷൻ പീപ്പിൾസ് മൂവ്മെൻറ് നൽകിയ ഹരജിയാണ് ജസ്റ്റിസ് വി. ജി അരുൺ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
Post Your Comments