പാര്‍ട്ടിക്ക് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്നയാളാണ് താന്‍; വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചറിയില്ലെന്ന് നാട്ടകം സുരേഷ്
NewsKerala

പാര്‍ട്ടിക്ക് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്നയാളാണ് താന്‍; വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചറിയില്ലെന്ന് നാട്ടകം സുരേഷ്

കോട്ടയം: ഡിസിസിയിലെ ഫെയ്സ്ബുക്ക് വിവാദം അവസാനിച്ചുവെന്നും ഇനി തർക്കങ്ങൾക്ക് ഇല്ലെന്നും ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് വ്യക്തമാക്കി. ഡിസിസിയുടെ ഔദ്യോഗിക പേജിലല്ല പോസ്റ്റ് വന്നത്. സംഘടനയ്ക്കകത്ത് ആരെങ്കിലും ആണ് ഇതിന് പിന്നിലെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. നിയമപരമായി നേരിടും. പൊലീസില്‍ പരാതിപ്പെടും. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും നാട്ടകം സുരേഷ് പ്രതികരിച്ചു

തരൂരിനെതിരെ രൂക്ഷ പരാമർശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് വിവാദത്തിലായത്. വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

തന്റെ പാരമ്പര്യത്തെ കുറിച്ച് ആരോടും ഒന്നും പറയാനില്ലെന്നും കെ എസ് ശബരീനാഥന്റെ പരാമര്‍ശങ്ങളില്‍ മറുപടിയായി നാട്ടകം സുരേഷ് പറഞ്ഞു.

Related Articles

Post Your Comments

Back to top button