
കൊച്ചി : വിജയ് ബാബു ദുബായിൽ ഒളിവിലായിരുന്ന സമയത്ത് കേസ് ഒതുക്കി തീർക്കാൻ സുഹൃത്തുക്കൾ വഴി ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് അതി ജീവിത. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
നടി പറഞ്ഞതിങ്ങനെ:
‘നീതി കിട്ടും വരെ പോരാടും. ദുബായില്‍ പോയ സമയത്ത് അയാളുടെ സുഹൃത്തു വഴി കേസ് ഒതുക്കാന്‍ ഒരു കോടി രൂപ എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. ഞാന്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. പൈസ ഓഫര്‍ ചെയ്ത് ഒരുപാട് സാക്ഷികളെ അയാള്‍ സ്വന്തം ഭാഗത്താക്കുന്നുണ്ട്. അമ്മ അയാളെ പുറത്താക്കാത്തത് അമ്മയിലെ പല അംഗങ്ങളെയും ബ്ലാക്ക്മെയില്‍ ചെയ്തും പൈസ ഓഫര്‍ ചെയ്തതു കൊണ്ടാണെന്നും ഞാനുറച്ച് വിശ്വസിക്കുന്നുണ്ട്.
ഒരു അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ട് പോലും അയാളുടെ കൂടെ നിന്ന് എനിക്കെതിരെ സംസാരിക്കണമെങ്കില്‍ എത്ര വലിയ ഓഫറായിരിക്കും എനിക്ക് തന്ന പോലെ കൊടുത്തിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പരാതിക്കു ശേഷം വിജയ് ബാബു നിലവില്‍ എനിക്ക് കിട്ടിയ ഒരു സിനിമയിലെ സംവിധായകനെ വിളിച്ച് എന്റെ അവസരം കളയാനും ശ്രമിച്ചിട്ടുണ്ട്. അങ്ങനെ പലതും അണിയറയില്‍ നടക്കുന്നുണ്ട്.’ അതിജീവിത പറഞ്ഞു.
Post Your Comments