ക്ലിനിക്കിലെത്തി ഭീഷണിപ്പെടുത്തി, പിന്നാലെ ആത്മഹത്യ; അടിമുടി ദുരൂഹത; അഞ്ച് പേർ അറസ്റ്റിൽ
KeralaNews

ക്ലിനിക്കിലെത്തി ഭീഷണിപ്പെടുത്തി, പിന്നാലെ ആത്മഹത്യ; അടിമുടി ദുരൂഹത; അഞ്ച് പേർ അറസ്റ്റിൽ

കാസര്‍ഗോഡ്: ബദിയടുക്കയില്‍ ദന്ത ഡോക്ടര്‍ മരണപ്പെട്ട സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍.സംഭവത്തിൽ അന്വേഷണം നടത്തി ലീഗ് നേതാക്കളുടെ പങ്ക് പുറത്ത് കൊണ്ട് വരണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഡോ. എസ് കൃഷ്ണമൂര്‍ത്തിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബദിയടുക്കയിലെ മുഹമ്മദ് അഷറഫ്, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ഷിഹാഫുദ്ദീന്‍, അലി, മുഹമ്മദ് ഹനീഫ് എന്നിവരെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് കാസർകോട് ബദിയടുക്കയിലെ പ്രശസ്തനായ ഡോക്ടർ കൃഷ്ണമൂർത്തിയെ മുസ്ലിം ലീഗ് പ്രാദേശിക നേതാവും ഗുണ്ടകളും ചേർന്ന് ഭീഷണിപ്പെടുത്തുന്നത്. ക്ലിനിക്കിൽ ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് അപമാനിച്ചെന്ന് കാട്ടി യുവതി ഡോക്ടര്‍ക്കെതിരെയും പൊലീസില്‍ പരാതി നല്‍കി.യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഡോക്ടറെ നാട്ടില്‍ നിന്നും കാണാതായി. ഡോക്ടറെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇന്നലെ കുന്ദാപ്പുരയ്ക്ക് അടുത്ത് റയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ ഡോ. എസ് കൃഷ്ണൻകുട്ടിയെ കണ്ടെത്തിയത്.ഡോക്ടറെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് മുസ്ലീ ലീഗ് നേതാവും ഗുണ്ടകളുമാണെന്നും ഇവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Related Articles

Post Your Comments

Back to top button