മലബാറിലെ മലയോരമേഖലകളില്‍ കനത്ത മഴ
NewsKerala

മലബാറിലെ മലയോരമേഖലകളില്‍ കനത്ത മഴ

കോഴിക്കോട്: മലബാറിലെ മലയോര മേഖലകളില്‍ കനത്ത മഴയും മലവെള്ളപ്പാച്ചിലും. വടകര ചോമ്പാലയില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. മാടാക്കര സ്വദേശി വലിയ പുരയില്‍ അച്യുതന്‍, പൂഴിത്ത സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. തോണിയിലുണ്ടായിരുന്ന മറ്റൊരാള്‍ നീന്തി രക്ഷപ്പെട്ടു. കൂടരഞ്ഞി ഉറുമിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേര്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുഴയില്‍ കുടുങ്ങുകയും ചെയ്തു. വള്ളുവമ്പുറം സ്വദേശികളാണ് പുഴയിലെ പാറക്കെട്ടില്‍ കുടങ്ങിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി.

കൊട്ടിയൂര്‍ വനത്തില്‍ ഉരുള്‍പൊട്ടി. വയനാട് പാല്‍ചുരം റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസമുണ്ടായി. മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുഴയിലെ ജലനിരപ്പ് കൂടിയതോടെ മുള്ളറയിലെ മൂന്നു വീടുകളില്‍ വെള്ളം കയറി.

Related Articles

Post Your Comments

Back to top button