യുഎഇയില്‍ കനത്ത മഴ; ജാഗ്രതാനിര്‍ദേശം
GulfNews

യുഎഇയില്‍ കനത്ത മഴ; ജാഗ്രതാനിര്‍ദേശം

ദുബായ്: യുഎഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും മൂലം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ഭരണകൂടം. ശക്തമായ മഴ തുടരുമെന്നശക്തമായ മഴ തുടരുമെന്ന അറിയിപ്പുള്ളതിനാല്‍ ഷാര്‍ജയിലും റാസല്‍ഖൈമയിലും പഠനം ഓണ്‍ലൈനിലേക്കു മാറ്റി. ദുബായ് ഗ്ലോബല്‍ വില്ലേജ് രാത്രി എട്ടിന് അടച്ചു. ഷാര്‍ജ, ഫുജൈറ എമിറേറ്റുകളിലെ ചില സ്‌കൂളുകളും അടച്ചിട്ടുണ്ട്.

ഈ ആഴ്ച രാജ്യത്ത് അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിയിട്ടുണ്ട്. അല്‍ഐന്‍, അല്‍ റസീന്‍, അല്‍ അബ്ജാന്‍ എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തു. ശക്തമായ കാറ്റിലും മഴയിലും ദൃശ്യ പരിധി കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വേഗം കുറച്ചും വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിച്ചും വാഹനം ഓടിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. മണിക്കൂറില്‍ 55 കി.മീ വരെ വേഗത്തില്‍ കാറ്റു വീശും. കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കടലില്‍ കുളിക്കാന്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ദുബായില്‍ പല പ്രധാന റോഡുകളും താത്കാലികമായി അടച്ചിട്ടുണ്ട്. അല്‍ അസയേല്‍ സ്ട്രീറ്റും ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റും രണ്ട് ദിശകളിലേക്കും അടച്ചതായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അല്‍ അസയേല്‍ സ്ട്രീറ്റിന്റെ ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റിന്റെ കവലയും സ്ട്രീറ്റിന്റെ ഇരുവശങ്ങളും അടച്ചു. യാത്രക്കാര്‍ ബദല്‍ റോഡുകളായ അല്‍ ഖൈല്‍ സ്ട്രീറ്റ്, ലത്തീഫ ബിന്റ് ഹംദാന്‍ സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ് എന്നിവ ഉപയോഗിക്കണമെന്ന് ആര്‍ടിഎ ട്വിറ്ററിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button