മഴ ശക്തമാവുന്നു; കക്കി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി
NewsKerala

മഴ ശക്തമാവുന്നു; കക്കി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

പത്തനംതിട്ട: കക്കി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതും വരുന്ന ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നില്‍കണ്ടുമാണ് കക്കി സംഭരണിയുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്.

ഗേറ്റ് മൂന്ന് ഷട്ടര്‍ 30 സെന്റിമീറ്ററില്‍ നിന്നും 60 സെന്റിമീറ്ററായും ഗേറ്റ് രണ്ട് ഷട്ടര്‍ 60 സെന്റിമീറ്ററായുമാണ് ഉയര്‍ത്തിയത്. ഗേറ്റ് ഒന്ന്, നാല് ഷട്ടറുകള്‍ നേരത്തെ അടച്ചിരിക്കുകയാണ്. പമ്പ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

Related Articles

Post Your Comments

Back to top button