കനത്തമഴ: സ്‌കൂള്‍ ബസ് വെള്ളത്തില്‍ മുങ്ങി, 30 കുട്ടികള്‍ കുടുങ്ങി
NewsNationalEducation

കനത്തമഴ: സ്‌കൂള്‍ ബസ് വെള്ളത്തില്‍ മുങ്ങി, 30 കുട്ടികള്‍ കുടുങ്ങി

ഹൈദരാബാദ്: തെലങ്കാനയില്‍ പെയ്ത അതിശക്തമായ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ സ്‌കൂള്‍ ബസ് കുടുങ്ങി. 30 വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. ബസിന്റെ മേല്‍ഭാഗം വരെ വെള്ളം ഉയര്‍ന്നു. പ്രദേശവാസികളുടെ സഹായത്തോടെ മുഴുവന്‍ കുട്ടികളെയും രക്ഷിച്ചു.

തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ബസ് വെള്ളക്കെട്ടില്‍ നിന്ന് എടുത്തുമാറ്റി. തെലങ്കാനയില്‍ വിവിധ ഭാഗങ്ങളില്‍ റിക്കോഡ് മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശക്തമായ മഴയില്‍ സംസ്ഥാനത്തെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ മുഴുവനും വെള്ളത്തിന്നടിയിലാണ്. വിവിധ ഭാഗങ്ങളില്‍ 190 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Related Articles

Post Your Comments

Back to top button