
ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മത്സരം മഴ ഭീഷണിയില്‍ തുടരുന്നു.മുംബൈ ഇന്ത്യന്‍സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും മറികടന്ന പ്ലേ ഓഫില്‍ കടക്കാന്‍ ബാംഗ്ലൂരിന് ഇന്ന് ജയം അനിവാര്യമാണ്.
എന്നാല്‍ കനത്ത മഴ മത്സരത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ്.
ബാംഗ്ലൂരിലും പരിസര പ്രദേശത്തും ഇന്നു രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. രാത്രിയും ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. അങ്ങനെ സംഭവിച്ചാല്‍ മത്സരം ഉപേക്ഷിച്ച് ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം പങ്കിട്ടു നല്‍കേണ്ടി വരും.
എന്നാല്‍ പ്രമുഖ കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റായ ‘അക്യുവെതര്‍’ നടത്തിയ പ്രവചനപ്രകാരം രാത്രിയും മഴയ്ക്കു സാധ്യതയേറെയാണ്. കനത്ത മഴ മൂലം ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങിയിരുന്നില്ല. ഇന്‍റേര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇരു ടീമുകളുടേയും പരിശീലനം. ആറ് മണിയോടെ മഴ തുടങ്ങുമെന്നായിരുന്നു പ്രവചനം. എന്നാല്‍ നേരത്തെ മഴയെത്തി. ഇതോടെ പരിശീലനം മുടങ്ങുകയായിരുന്നു.
Post Your Comments