Kerala NewsLatest NewsNewsTravel

ഇരട്ടച്ചങ്കന് യാത്ര ചെയ്യാന്‍ ഇരട്ട എന്‍ജിനുള്ള ഹെലികോപ്റ്റര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രയാസത്തില്‍ നട്ടം തിരിയുമ്പോഴും ഇരട്ട എന്‍ജിനുള്ള ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. ഒമ്പത് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എന്‍ജിനുള്ള ഹെലികോപ്റ്ററിനാണ് സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. നിലവില്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനായി 22 കോടി ചിലവിട്ടു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് വീണ്ടും ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.

കോവിഡ് ഒന്നാം തരംഗകാലമായ 2020 ഏപ്രിലിലാണ് പോലീസിന്റെ അടിയന്തരാവശ്യത്തിനെന്ന പേരില്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ഡല്‍ഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവന്‍ഹന്‍സില്‍ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. 20 മണിക്കൂര്‍ പറത്താന്‍ 1.44 കോടി വാടകയും അതില്‍ കൂടുതലായാല്‍ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.

ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ ഇതുവരെ ജിഎസ്ടി ഉള്‍പ്പെടെ 22,21,51000 രൂപ ചിലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചിലവുകള്‍ക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചിലവിനുമായി 56,72,000 രൂപയുമാണ് നല്‍കിയത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്.

എന്നാല്‍ ഈ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതേയില്ല. വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപ്പറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങള്‍് പോലീസ് മറുപടിയില്ലാത്തതിനാല്‍ അവഗണിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഹെലികോപ്റ്റര്‍ വീണ്ടും വാടകയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലെയും ബസുകള്‍ക്ക് അറ്റകുറ്റപ്പണി നടത്താന്‍ ഫണ്ടില്ലെന്ന് വിലപിക്കുമ്പോഴാണ് ആകാശയാത്രയ്ക്കായുള്ള ധൂര്‍ത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button