'ഹലോ… തിരിച്ചെത്തിയതിൽ സന്തോഷം'; കങ്കണ വീണ്ടും ട്വിറ്ററിൽ
NewsEntertainment

‘ഹലോ… തിരിച്ചെത്തിയതിൽ സന്തോഷം’; കങ്കണ വീണ്ടും ട്വിറ്ററിൽ

ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് നടി കങ്കണ റണാവത്ത് ട്വിറ്ററിൽ തിരികെയെത്തി. ശതകോടീശ്വരനായ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെയാണ് കങ്കണയുടെ തിരിച്ചുവരവ്. പോസ്റ്റിനു പിന്നാലെ ‘അടിയന്തരാവസ്ഥ’ യുടെ ചിത്രീകരണം വിജയകരമായി പൂർത്തിയായി’ എന്ന തലക്കെട്ടോടെ പുതിയ സിനിമയുടെ ചിത്രീകരണ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിൽ വിവാദ പ്രസ്താവന നടത്തിയതോടെയാണ് ട്വിറ്റർ കങ്കണയുടെ അക്കൗണ്ട് നീക്കം ചെയ്തത്. അതിനു മുൻപും പലതവണ ട്വിറ്ററിൻ്റെ നിലപാടുകൾക്ക് വിരുദ്ധമായി കങ്കണ പ്രസ്താവനകൾ നടത്തിയിരുന്നു.

Related Articles

Post Your Comments

Back to top button