ഭാരത് ജോഡോ യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി, സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനം
NewsKeralaPoliticsLocal News

ഭാരത് ജോഡോ യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി, സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനം

കൊച്ചി: ഭാരത് ജോഡോ യാത്രയുടെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഹുങ്കെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. ഇതിന് കണ്ണും പൂട്ടി നിന്ന സംസ്ഥാന സര്‍ക്കാരിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത് ഭരണണപരാജയമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ പാടില്ലായിരുന്നു. എല്ലാം കോടതി തന്നെയാണോ ചെയ്യേണ്ടത്? സര്‍ക്കാരിന് ചില ഉത്തരവാദിത്വം ഉണ്ട്. കോടതി ഒരു ഉത്തരവിടുന്നത് അത് നടപ്പാക്കാന്‍ വേണ്ടിയാണ്. പാതയോരത്തു ഇത്തരം ബോര്‍ഡുകള്‍ വെക്കാന്‍ ആരാണ് അനുമതി നല്‍കിയത്? എന്നും കോടതി ചോദിച്ചു.
അറിഞ്ഞു കൊണ്ട് നിയമലംഘനം നടത്തി. റോഡില്‍ നിറയെ ഫ്‌ളക്‌സ് ബോര്‍ഡുകളാണ്. മൂന്ന് പ്രധാന പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരുപോലെയാണെന്നും കോടതി പറഞ്ഞു. ഇക്കാര്യം പറയുന്ന ജഡ്ജിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button