തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകൾ നീക്കണമെന്ന് ഹൈക്കോടതി.

കൊച്ചി:അനധികൃതമായി സ്ഥാപിച്ച ബാനറുകൾ, ബോർഡുകൾ തുടങ്ങിയവ മാറ്റിയെന്ന് ഉറപ്പാക്കാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും തിരഞ്ഞെടുപ്പ് കമ്മിഷനു ഹൈക്കോടതി നിർദേശം നൽകി. പൊതു സ്ഥലങ്ങളിൽ അനധികൃത പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്.
സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ സമഗ്രമായ നിയമമുണ്ടാ ക്കാനുള്ള നടപടികളെടുക്കുകയാണെന്നും രണ്ടാഴ്ച സമയം വേണ മെന്നും സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, സർക്കുലർ പ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കിയിട്ടില്ലെന്നും അമിക്കസ് ക്യൂറി അറിയിച്ചു. സർക്കുലർ നേരത്തെ നൽകിയ നിർദേശങ്ങളുടെ സത്ത ഉൾക്കൊ ണ്ടുള്ളതാണെന്നു കോടതി വിലയിരുത്തി. ഇവ അതേപടി നടപ്പാ ക്കണമെന്നും നിർദേശിച്ചു. ഹർജി അടുത്ത മാസം 16ന് വീണ്ടും പരിഗണിക്കും.