ദിലീപിന് നോട്ടീസയക്കാന്‍ ഹൈക്കോടതി നിര്‍ദേശം
NewsKeralaCrime

ദിലീപിന് നോട്ടീസയക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ദിലീപിന് നോട്ടീസയക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് അയക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. അഭിഭാഷകന്‍ മുഖേന നോട്ടീസ് ദിലീപിന് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. നേരെത്തെയും ദിലീപിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് ദിലീപ് കൈപ്പറ്റാതെ തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകന്‍ മുഖേന നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

സാക്ഷികളെ സ്വാധീനിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നിവ അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് വിചാരണ കോടതി തള്ളിയതോടെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബഞ്ച് ആണ് അപ്പീല്‍ പരിഗണിച്ചത്. ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.

Related Articles

Post Your Comments

Back to top button