കാരണംകാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കരുതെന്ന് ഗവര്‍ണറോട് ഹൈക്കോടതി
NewsKerala

കാരണംകാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കരുതെന്ന് ഗവര്‍ണറോട് ഹൈക്കോടതി

കൊച്ചി: ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെ ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി. വൈസ് ചാന്‍സലര്‍മാര്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കരുതെന്ന് ഹൈക്കോടതി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി. വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ തുടര്‍നടപടികള്‍ വിലക്കികൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പ്രഖ്യപിച്ചിരിക്കുന്നത്.

കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കാന്‍ അനുവദിച്ച സമയ പരിധി ഇന്നലെ വൈകീട്ട് അവസാനിച്ചിരുന്നു. നോട്ടീസ് കൈപ്പറ്റിയ എല്ലാ വിസിമാരും ഗവര്‍ണറുടെ ഓഫീസിന് മറുപടി നല്‍കുകയും ചെയ്തു. ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മൂന്നു ദിവസം കൂടി വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് അടുത്ത 17 ലേക്ക് മാറ്റി. യുജിസി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നായിരുന്നു കോടതിയില്‍ വിസിമാരുടെ വാദം.

Related Articles

Post Your Comments

Back to top button